മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് ജില്ലാ സമ്മേളനം മറ്റെന്നാള്‍

മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ്  ജില്ലാ സമ്മേളനം മറ്റെന്നാള്‍

മലപ്പുറം: മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ നാലാമത് ജില്ലാ സമ്മേളനം മലപ്പുറം സൂര്യ റീജ്യന്‍സിയില്‍ മറ്റന്നാള്‍ നടക്കും. സമ്മേളനം രാവിലെ 10ന് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പി കെ ബഷീര്‍ എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുസലാം, സെക്രട്ടറി മുഹമ്മദ് സെഫുവാന്‍, ഖജാന്‍ഞ്ചി മുഹമ്മദ് സിദ്ധീഖ്, ഉമ്മര്‍ കാട്ടുങ്ങല്‍ പങ്കെടുത്തു.

Sharing is caring!