ഈ പ്ലസ് ടു വിദ്യാര്‍ഥികളുടെ പുസ്തക സ്നേഹത്തെ കുറിച്ച് ഒന്നറിയൂ..
മലപ്പുറം: പ്ലസ് ടു വിദ്യാര്‍ഥികളായ ആമിര്‍ ഫാദിലിന്റെയും അനിരുദ്ധ മഹേഷിന്റെയും നേതൃത്വത്തില്‍ വേങ്ങര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആധുനിക സൗകര്യങ്ങളുള്ള ലൈബ്രറിയാണ് ഒരുക്കിയിരിക്കുന്നത്. ആമിറും സുഹൃത്ത് അനിരുദ്ധനും ചേര്‍ന്നാണ് പന്ത്രണ്ടു ലക്ഷം രൂപ ചെലവില്‍ പുതുക്കി സ്ഥാപിക്കുന്ന ലൈബ്രറിയുടെ ഡിസൈനിങ്ങും പ്ലാനിങ്ങും എല്ലാം തയ്യാറാക്കിയത്. ദുബൈയില്‍ പ്ലസ് ടു വിദ്യാര്‍ഥികളായ മിര്ഫാദിലും അനിരുദ്ധമഹേഷും കുറച്ചു നാളുകളായി ലൈബ്രറി ഒരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കയാണ്.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകള്‍ ലിസിത സുല്ഫിഖിന്റെ മകനാണ് ആമിര്‍ ഫാദില്‍. ചിത്രകാരനായ ആമിര്‍ വരച്ച ചിത്രങ്ങള്‍ വില്‍പ്പന നടത്തിയും അനിരുദ്ധു ഗാനമേളകള്‍ നടത്തിയും ട്യൂഷന് എടുത്തും സ്വരൂപിച്ച പണം കൊണ്ടാണ് വിപുലമായ ഈ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ശശി തരൂര്‍ നിര്‍വഹിച്ചു.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]