മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടു; കൊണ്ടോട്ടിയിലെ പോലീസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ഇകഴ്ത്തിയും മുന്‍ ഡി.ജി.പി: സെന്‍കുമാറിനെ പുകഴ്ത്തിയും വാട്‌സ് ആപ്പില്‍ പോസ്റ്റിട്ട കൊണ്ടോട്ടിയിലെ പോലീസുകാരന് സസ്‌പെന്‍ക്ഷന്‍. കൊണ്ടോട്ടി സി.ഐ ഓഫീസിലെ സീനിയര്‍ സി.പി.ഒ: ബാഗേഷ്ദാസിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ സസ്‌പെന്‍ഡ്‌ചെയ്തത്. ജില്ലയിലെ ഭൂരിഭാഗം പോലീസുകാരും അംഗങ്ങളായ ‘പൊലീസിയ’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണു പോസ്റ്റിട്ടത്. പോലീസ് ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനുനന്ദിപറയുന്നു. ധാര്‍ഷ്ട്യം ഇല്ലായിരുന്നെങ്കില്‍ സാദാ വിരമിക്കല്‍ മാത്രമാകുമായിരുന്നു ടി.പി സെന്‍കുമാറിന്റേത്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ പിണറായി വിജയന്റെ ചീട്ടുകീറി. വിധിക്കെതിരെ നാടകം കളിച്ച വിജയന്‍ സഖാവ് പിഴ ഒടുക്കി പിന്നെയും നാണംകെട്ടു.’ തുടങ്ങിയ വാക്കുകളാണ്‌സന്ദേശത്തിലുള്ളത്. ഇതിനെ തുടര്‍ന്നു ജില്ലാപോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.
RECENT NEWS

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്‍
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ഥിയോട് അശ്ലീല സംഭാഷണം: യുവാവ് അറസ്റ്റില്‍