കെ.എസ്.യുവിന്റെ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

കെ.എസ്.യുവിന്റെ ഡി.ഡി.ഇ  ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: കെ.എസ്.യു. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പി.ജി ഫീസ് വര്‍ധനവിനെതിരെയും സംസ്ഥാനത്തു കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെയും പ്രതിഷേധിച്ചാണു കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഡി.ഡി.ഇ ഓഫീസിനടത്തു പോലീസ് സ്ഥാപിച്ച ബാരിക്കേട് പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമച്ചതോടെയാണു ചെറിയതോതില്‍ സംഘര്‍ഷമുണ്ടായത്.

മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാര്‍ കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരകൊണ്ടാണു കേരളത്തില്‍ സ്വാശ്രയകൊള്ള നടത്തുന്നതെന്നു മാര്‍ച്ച് ഉദ്ഘടനം ചെയ്ത് വി.വി പ്രകാശ് പറഞ്ഞു. ഇതിനുവേണ്ടിയാണു കൂത്തുപറമ്പ് സമരത്തിന് നേതൃത്വം നല്‍കിയ എം.വി ജയരാജനെ ഉപദേശകനായി നിയമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി. റംഷാദ്, ടി.എം മനീഷ്, ഡി.സി.സി സെക്രട്ടറി സെക്കീര്‍ പുല്ലാര, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ ജസല്ല മാടശേരി, ഷിജോ മൂത്തേടം, ആനില്‍ പ്രസംഗിച്ചു.

Sharing is caring!