വിദ്യാര്‍ഥി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി എസ്.എഫ്.ഐ മലപ്പുറം കലക്‌ട്രേറ്റ് മാര്‍ച്ച്

വിദ്യാര്‍ഥി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി എസ്.എഫ്.ഐ മലപ്പുറം കലക്‌ട്രേറ്റ് മാര്‍ച്ച്

മലപ്പുറം: അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടു എസ്.എഫ്.ഐ മലപ്പുറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലേക്കു നടത്തിയ മാര്‍ച്ച് വിദ്യാര്‍ഥി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

സംസ്ഥാനത്തെ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ മേഖലയിലെ വിഷയളങ്ങളും മുന്‍നിര്‍ത്തി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനു സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

അവകാശ പത്രികയിലെ ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും, പോസ്റ്ററുകളുമേന്തിയാണു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് എസ്.എഫ്.ഐ മുന്‍സംസ്ഥാന കമ്മിറ്റി അംഗം എന്‍.വി വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ പാഠ്യവിഷയങ്ങളില്‍ പോലും സംഘപരിവാര്‍ ഇടപെടുന്ന കറുത്തകാലത്ത് ഇതിനെ ചെറുക്കാനും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നേടിയെടുക്കാനും സമരം ചെയ്യുന്നതിനും എസ്.എഫ്.ഐക്കു മാത്രമെ സാധിക്കൂവെന്നു വൈശാഖന്‍ പറഞ്ഞു

എസ്.എഫ്.ഐ: ജില്ലാ പ്രസിഡന്റ് എന്‍.എം ഷഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ഷബീര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എ. ജോഷിദ്, സി.വിബിന്‍, പി.ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ സക്കീര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഫൈസല്‍, അഫ്‌സല്‍, ഷംനാദ്, ഷഫീഖ്, തേജസ് കെ. ജയന്‍, എ.എച്ച് റംഷീന നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി രഹ് ന സബീന നന്ദി പറഞ്ഞു.

Sharing is caring!