ലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റികള്‍ ഈമാസം ചുമതലയേല്‍ക്കും
മലപ്പുറം: മുസ്ലിംലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റികള്‍ ഈമാസം നിലവില്‍ വരും. ഓഗസ്റ്റില്‍ പുതിയ സംസ്ഥാന ഭാരവാഹികളും ചുമതലയേല്‍ക്കും. റംസാന് കഴിഞ്ഞതോടെ പുതിയ ജില്ലാഭാരവാഹകളെ ഈമാസത്തോടെ തെരഞ്ഞെടുക്കണമെന്നു നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പാലക്കാട് ജില്ലയില്‍ മാത്രമാണു പുതിയ ജില്ലാ നേതൃത്വം ചുമതലയേറ്റത്. റംസാനു മുമ്പാണു പാലക്കാട് ജില്ലയിലെ പുതിയ നേതൃത്വം ചുമതലയേറ്റത്. തുടര്‍ന്നു റംസാന് മാസത്തില്‍ രാഷ്ട്രീയ പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കാനും റംസാന് കിറ്റ് വിതരണത്തിലും മറ്റു ജീവകാരുണ്യ പ്രവര്‍ത്തികളിലും ശ്രദ്ധചെലുത്താനുമാണു നേതൃത്വം ആവശ്യപ്പെട്ടത്. റംസാനും പെരുന്നാളും കഴിഞ്ഞതോടെ ഈമാസത്തോടെ തന്നെ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈമാസം എല്ലാ ജില്ലാ കമ്മിറ്റികളും ചുമതലയേറ്റാല്‍ മാത്രമെ അടുത്ത മാസം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുകയുള്ളു. അതേ സമയം മലപ്പുറം ജില്ലയില്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ ഇവിടെ ദൃതി പിടിച്ചു ഇവിടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടും നേതൃത്വത്തിനുണ്ട്. വേങ്ങരയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടൊപ്പം തന്നെ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]