പത്തപ്പിരിയം സ്‌കുളിലെ ഭക്ഷണ പത്രങ്ങള്‍ കഴുകിക്കുന്നത് കുട്ടികളെ കൊണ്ട്

മലപ്പുറം: പത്തപ്പിരിയം സ്‌കുളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നതായി പരാതി. എടവണ്ണ ഗ്രാമപ്പഞ്ചായത്തിലെ പത്തപ്പിരിയം ജിയുപി സ്‌കുളിലാണ് ബാലവകാശ നിയമം കാറ്റില്‍ പറത്തി യുപി വിദ്യാര്‍ത്ഥികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. ഉച്ച ഭക്ഷണം വിതരണം ചെയ്യാനും പാത്രങ്ങള്‍ കഴുകിപ്പിക്കാനുമാണ് കുട്ടികളെ ഉപയോഗപ്പെടുത്തുന്നത്. ഓരോ ദിവസവും ഭക്ഷണം കൊടുക്കാനായി അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളെയാണ് നിശ്ചയിക്കുന്നത്. ഉച്ച സമയത്ത് ഈ കുരുന്നുകള്‍ പാചകക്കാര്‍ തയ്യാറാക്കിയ ഭക്ഷണം പാത്രങ്ങളില്‍ അതാത് ക്ലാസുകളിലേക്കെത്തിക്കണം. ശേഷം ഇവരെ കൊണ്ട് തന്നെയാണ് വിളമ്പി കൊടുപ്പിക്കുന്നതും. ഇതിന് പുറമെ വിതരണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും കുട്ടികളെ കൊണ്ട് തന്നെയാണ് കഴുകിപ്പിക്കുന്നതും. സാധാരണ രുചിച്ച് നോക്കിയ ശേഷം അധ്യാപകര്‍ ഭക്ഷണം കൊടുക്കുകയും പാചകത്തൊഴിലാളികള്‍ ഭക്ഷണമുണ്ടാക്കിയ പാത്രങ്ങള്‍ കഴുകുകയും ചെയ്യണം. ഇതൊന്നും ഇവിടെ പാലിക്കപ്പെടാറില്ലെന്ന് മാത്രമല്ല. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷണം ലഭിച്ചോ എന്ന് പോലും ഉറപ്പു വരുത്താറില്ല. വലിയ പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം കൊണ്ടുവരുന്നത് മൂലം അപകടങ്ങളുണ്ടാവാനുള്ള സാധ്യത ഏറെയാണ്. വര്‍ഷങ്ങളായി ഇത് പതിവ് രീതിയെന്നാണ് നാട്ടൂകാര്‍ പറയുന്നത്. എല്ലാ സ്‌കുളുകളിലെ പോലെ ഇവിടേയും പാചകത്തൊഴിലാളികളുണ്ട്. 500 കൂട്ടികള്‍ക്ക് മുകളിലാണെങ്കില്‍ രണ്ട് പേരെയാണ് സര്‍ക്കാര്‍ നിയമിക്കുന്നത്. പാചക ജീവനക്കാര്‍ക്ക് സര്‍ക്കാറാണ് ശമ്പളം നല്‍കുന്നത്. ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് എട്ട് രൂപ തോതിലാണ് സര്‍ക്കാര്‍ ഫണ്ടനുവദിക്കുന്നത്. 150 കുട്ടികളില്‍ കൂടുതലാണെങ്കില്‍ ഏഴുരൂപയാണ് ലഭിക്കുക. ഉച്ചഭക്ഷണത്തിനായി പ്രത്യേക കമ്മിറ്റിയുണ്ടാവണമെന്നും അതാത് ദിവസം മെനു പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയാണ് ഉച്ച ഭക്ഷണം നല്‍കുന്നത്.
കുട്ടികളെ കൊണ്ട് ഭക്ഷണം
വിതരണം ചെയ്യിക്കുന്നത് തെറ്റ്: എഇഒ
സ്‌കുളുകളില്‍ ഉച്ച ഭക്ഷണം വിതരണം ചെയ്യേണ്ടത് അധ്യാപകരാണെന്നും കുട്ടികളെ വിതരണത്തിന് ഏല്‍പിക്കാന്‍ പാടില്ലെന്നും മഞ്ചേരി എഇഒ ഷാജന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

ഐ എസ് എല് ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്
മലപ്പുറം: ഇന്ത്യന് ഫുട്ബോള് ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല് ടൂര്ണമെന്റില് ജേതാക്കളായ മോഹന് ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്സില് സ്വീകരണം നല്കി ഫുട്ബോള് രംഗത്ത് [...]