വേങ്ങരയില്‍ ഹോംനഴ്‌സ് ചമഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണവുമായി മുങ്ങിയ യുവതി പിടിയില്‍

വേങ്ങരയില്‍ ഹോംനഴ്‌സ് ചമഞ്ഞ് വീട്ടമ്മയുടെ  സ്വര്‍ണവുമായി മുങ്ങിയ യുവതി  പിടിയില്‍

വേങ്ങര: ഹോം നേഴ്‌സ് ചമഞ്ഞ് വൃദ്ധയായ വീട്ടമ്മയുടെ കഴുത്തിലണിഞ്ഞ രണ്ടര പവന്റെസ്വര്‍ണ്ണമാല തട്ടിയെടുത്ത് കടന്നുകളഞ്ഞ കര്‍ണാടക പുന്നപ്പെട്ട് കട്ട സ്വദേശിനി സരോജം(30) പിടിയില്‍. സംഭവം നടന്നു പന്ത്രണ്ട് മണിക്കൂറിനുള്ളിലാണു പ്രതിയെ പോലീസ് പിടികൂടിയത്. വേങ്ങര ഗാന്ധിക്കുന്ന് വിജയാ ഭവനില്‍ ശിവപ്രസാദിന്റെ വൃദ്ധയായഅമ്മയെ പരിചരിക്കുന്നതിനായി വടകരയിലെ ഒരു ഏജന്‍സി വഴിയാണ് ഹോം നഴ്‌സായി യുവതിയെത്തിയത്. കഴിഞ്ഞ ദിവസം ശിവപ്രസാദും അധ്യാപികയായ ഭാര്യയും ജോലിക്കു പോയ സമയത്ത് 12 മണി യോടെ അമ്മയെ ശിവ പ്രസാദ് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് വേലക്കാരിയെ വിളിച്ചു പ്രതികരണമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് തിരിച്ചു. ഊരിവെച്ച മാലയുമെടുത്ത് നഴ്‌സ് കടന്നുകളഞ്ഞതായി അമ്മ പറഞ്ഞതനുസരിച്ച് മൂന്ന് മണിയോടെ എസ്.ഐ.അബ്ദുള്‍ഹക്കിമിനെ വിവരമറിയിക്കുകയായിരുന്നു.എസ്.ഐ.വടകരയിലെ ഏജന്റുമായി ബന്ധപ്പെട്ടപ്പോള്‍ യുവതി മാനന്തവാടിക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നറിഞ്ഞതിനെ തുടര്‍ന്ന് മാനന്തവാടി എസ്.ഐ രജീഷ് തെരുവത്ത് പീടികയുടെ സഹായത്തോടെ കര്‍ണ്ണാടക പുന്നപ്പേട്ടിലേക്കുള്ള യാത്രാമദ്ധ്യേ ബസ് തടഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം സി.ഐ.പ്രേംജിതിന്റെ നേതൃത്വത്തില്‍ വേങ്ങര എസ്.ഐ.അബ്ദുള്‍ ഹക്കീം, സി പി.ഒ.മുജീബ് റഹ്മാന്‍, വനിതാ സി.പി.ഒ.സരിത എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പരിശോധനയില്‍ സ്ത്രീയുടെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയില്‍ മാലകണ്ടെടുത്തു മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതിറിമാന്റുചെയ്തു

Sharing is caring!