മത്സ്യോത്സവ അദാലത്ത് കടലോര ജനത ഉപയോഗപ്പെടുത്തണമെന്ന് എം.എല്‍.എ

മലപ്പുറം ജില്ലയിലെ കടലോര മേഖലക്ക് ഉത്സവാന്തരീക്ഷം സമ്മാനിച്ചുകൊണ്ട് താനൂരില്‍ നടത്തപ്പെടുന്ന ‘മത്സ്യോത്സവം’ത്തിലെ വിവിധ അദാലത്തുകള്‍ കടലോര ജനത ഉപയോഗപ്പെടുത്തണമെന്നു താനൂര്‍ എം.എല്‍.എ വി. അബ്ദുറിമാന്‍.
മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള അവസരമാണിത്. അതോടൊപ്പം ഒത്തുചേരാനും, കലാവിരുന്നുകള്‍ ഒന്നിച്ചാസ്വദിക്കാനുമുള്ള വേദിയും. ജൂലൈ 7,8,9 തിയ്യതികളില്‍ ദിവസങ്ങളില്‍ മത്സ്യ മേഖലയിലെ പ്രശ്നങ്ങള്‍, ഭവന പദ്ധതി, കടാശ്വാസം, ക്ഷേമ പെന്‍ഷനുകള്‍, സഹായങ്ങള്‍, ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍, കുടിവെള്ളം, വൈദ്യുതി തുടങ്ങി ഏത് പ്രശ്നങ്ങളും അവതരിപ്പിക്കാനും പരിഹാരം കാണാനുമുള്ള അദാലത്തിന് വേദിയൊരുങ്ങുകയാണ്. ഇതിനായി 14 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പരാതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുമെന്നും എം.എല്‍.എ വ്യക്തമാക്കി.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണു ‘മത്സ്യോത്സവം’ അരങ്ങേറുന്നത്. ഇത് കടലിന്റെ മക്കളുടെ ഉത്സവമാണ്. അതോടൊപ്പം മത്സ്യോത്സവം വന്‍വിജയമാക്കാന്‍ ഏവരുടെയും പിന്തുണയും എം.എല്‍.എ ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]