ഹാജി കെ. മമ്മത് ഫൈസി നിര്യാതനായി
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സുന്നി യുവജന സംഘം സംസ്ഥാന ട്രഷററുമായ ഹാജി കെ.മമ്മത് ഫൈസി തിരൂര്‍ക്കാട് (68) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ നാലിനാണ് മരണപ്പട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരൂര്‍ക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര് മൂത്ത സഹോദരനാണ്. ഖബറടക്കം വൈകീട്ട് അഞ്ചിന് തിരൂര്‍ക്കാട് ജുമാമസ്ജിദില്‍.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ: നൂരിയ്യ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നീ അഫ്കാര്‍ വാരിക എക്സിക്യുട്ടീവ് ഡയറക്ടര്‍, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിങ് കോളജ് വൈസ് ചെയര്മാന്, കേരളാ പ്രവാസി ലീഗ് ചെയര്മാന്, സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ചെയര്മാന്, സമസ്ത മലപ്പുറം ജില്ലാ ജോ. സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിക്കുന്നു. തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം ഇസ്ലാമിക് കോംപ്ലക്സ് ഉള്‍പ്പെടെ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിയും സംഘാടകനുമാണ്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]