മത്സ്യോല്സവം ജുലൈ ഏഴു മുതല്‍ താനൂരില്‍

താനൂര്‍: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാനൂരില്‍ നടക്കുന്ന മത്സ്യോല്സവത്തിന്റെ ഭാഗമായി ഇശല്‍ സാഗരവും ഗസല്‍ രാവും ഉള്‍പ്പെടെ നിരവധി സാസ്കാരിക പരിപാടികള്‍ അരങ്ങേറും. ജൂലൈ ഏഴ്,എട്ട്,ഒമ്പത് തീയതികളില്‍ ഫിഷറീസ് ഹൈസ്കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. പരിപാടികളില്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, സ്പീക്കര്‍ പി. ശ്രീരാമക്യഷ്ണന്, എം.പി. മാര്‍, എം.എല്‍.എ. മാര്‍,മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയേടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍, അദാലത്ത്,സെമിനാറുകള്‍, കലാ പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി നേരിട്ട് തൊഴിലാളികളില്‍ നിന്ന് പരാതി വാങ്ങി പരിഹരിക്കുന്ന അദാലത്താണ് പരിപാടിയുടെ പ്രത്യേകത. ജൂലൈ എഴിന് വൈകിട്ട് ഏഴിന് കണ്ണൂര്‍ ഷെറീഫും സംഘവും ഒരുക്കുന്ന ഇശല്‍ സാഗരം ഒരുക്കിയിട്ടുണ്ട്. ജൂലൈ എട്ടിന് വൈകിട്ട് ആറിന് സാള്‍ട്ട് ആള്‍ട്ടര്‍നേറ്റ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന പാട്ടും കൊട്ടും ഉണ്ടാവും. തുടര്‍ന്ന് ഏഴിന് മലബാര്‍ മെഹന്തിയുടെ മൈലാഞ്ചി രാവും നടക്കും. ജൂലൈ ഒമ്പതിന് ഗസല്‍ സാഗര സംഗമം അരങ്ങേറും വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടിയില്‍ ആദിത്യ സരസ്വത്, ഉമ്പായി, ഗായത്രി എന്നിവര്‍ പങ്കെടുക്കും.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]