പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക് സ്ഥലം മാറ്റം

പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക് സ്ഥലം മാറ്റം

പെരിന്തല്‍മണ്ണ: സബ് കലക്ടര്‍ ജാഫര്‍ മാലികിന് സ്ഥലം മാറ്റം. ഇന്ന് നടന്ന കാബിനറ്റ് യോഗം അദ്ദേഹത്തെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിക്കാനാണ് തീരുമാനിച്ചത്. പ്ലാനിംഗ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്.

രാജസ്ഥാന്‍ സ്വദേശിയായ ഇദ്ദേഹം 2013 ഐ എ എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. 97-ാം റാങ്കോടെയാണ് ഇദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. മലപ്പുറം അസിസ്റ്റന്റ് കലക്ടറായിരുന്ന ഹഫ്‌സാന പര്‍വീന്‍ ആണ് ഭാര്യ. ജില്ലയിലെ ഐ എസ് ദമ്പതികള്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലയിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി വരുന്നതിനിടെയാണ് സ്ഥലം മാറ്റം. ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റതോടെ മലപ്പുറം ജില്ലയുടെ അധികാര സ്ഥാനത്ത് രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ എന്ന അപൂവര്‍വതയും അവസാനിക്കുകയാണ്. ജില്ലാ കലക്ടര്‍ അമിത് മീണയും രാജസ്ഥാന്‍ സ്വദേശിയാണ്.

Sharing is caring!