അഞ്ചുമാസം പഴക്കമുള്ള മൃതദേഹം സംസ്‌ക്കാരിക്കാതെ കൊളത്തൂരിലെ വീട്ടുകാര്‍
കൊളത്തൂര്‍: അഞ്ചു മാസങ്ങളോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കൊളത്തൂര്‍ അമ്പലപ്പടി പാറമ്മലങ്ങാടിയിലെ വീട്ടില്‍ നിന്നും പോലീസ് കാണ്ടെത്തി. നാട്ടുകാരുടേയും കുടുംബങ്ങളുടേയും പരാതിയെ തുടര്‍ന്നാണു പോലീസ് വീട് പരിശോധിച്ചത്. കുടുംബ നാഥനായ വാഴയില്‍ സൈദിന്റെ മൃതദേഹമാണു കണ്ടെത്തിയത്. മരണമടഞ്ഞത് വീട്ടുകാര്‍ പുറത്തറിയിച്ചിരുന്നില്ല. ഭാര്യയും മൂന്നു കുട്ടികളും വീട്ടില്‍ താമസിച്ച് വരുന്നുണ്ട്. 20 വയസ്സും 17വയസ്സും പ്രായമായ മക്കളും ഈ വീട്ടില്‍ തന്നെയാണു താമസം. പെരിന്തല്‍മണ്ണ സി.ഐ ശാജു കെ. എബ്രഹാമിന്റ്ര് കീഴില്‍ ഇന്‍ക്വസ്റ്റ് നടത്തി വരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൈമാറും. വീട്ടുകാര്‍ മരണപ്പെട്ടതു മറച്ചുവെച്ചു റൂമില്‍ സൂക്ഷിക്കുകയായിരുന്നുവെന്നാണു വിവരം.
മരണപ്പെട്ട വ്യക്തിയെ പ്രാര്‍ഥനയിലൂടെ സുഖപ്പെടുത്താന്‍ കഴിയുമെന്ന അന്ധവിശ്വാസമാണു വീട്ടുകാര്‍ക്കുണ്ടായിരുന്നത് എന്നു സംശയിക്കുന്നതായും പെരിന്തല്‍മണ്ണ സി.ഐ പറഞ്ഞു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.