ഇന്നു നടത്തേണ്ടിയിരുന്ന കുനിയില്‍ ഇരട്ടക്കൊലയുടെ വിചാരണ നാളേക്കുമാറ്റി

ഇന്നു നടത്തേണ്ടിയിരുന്ന കുനിയില്‍  ഇരട്ടക്കൊലയുടെ വിചാരണ നാളേക്കുമാറ്റി

മഞ്ചേരി: ഇന്നു നടത്തേണ്ടിയിരുന്ന കുനിയില്‍ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നാളേക്കുമാറ്റി.
ഏറെ വിവാദമുണ്ടായ കേസിന്റെ വിചാരണ മഞ്ചേരി മുന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണു നാളേക്കുമാറ്റിയത്. മൂന്നും നാലും സാക്ഷികള്‍ മൊഴി രേഖപ്പെടുത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതോടെയാണ് വിചാരണ കോടതി മാറ്റിയത്. കഴിഞ്ഞ ദിവസം ഹാജരായ ഒന്നും രണ്ടും സാക്ഷികളും ഇതേ കാര്യങ്ങളാണ് കോടതിയെ ബോധിപ്പിച്ചിരുന്നത്. അതേസമയം വിചാരണ നീണ്ടു പോവുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. ഇന്നലെ അസി.സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജി മാത്യൂ മാത്രമാണ് ഹാജരായത്. പ്രോസിക്യൂട്ടറായ പി വി ഗിരി ഹാജരായിരുന്നില്ല. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ എം പി എ ലത്തീഫ്, യു എ ലത്തീഫ് എന്നിവര്‍ ഹാജരായി. വിചാരണ രണ്ടാം തവണയാണ് മാറ്റുന്നത്.
2012 ജൂണ്‍ പത്തിന് രാത്രി കുനിയില്‍ അങ്ങാടിയില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് കൊളക്കാടന്‍ സഹോദരന്മാരായ ആസാദിനും അബൂബക്കറിനും വെട്ടേറ്റത്. ഇരുവരും പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ അത്തീഖ് റഹ്മാന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ഇരട്ടക്കൊല ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രം പറയുന്നു. കേസില്‍ 21 പ്രതികളാണുള്ളത്. ്. 800 പേജുള്ള കുറ്റപത്രത്തില്‍ 346 സാക്ഷികളെ വിസ്തരിച്ചതിന്റെ വിവരമുണ്ട്.

Sharing is caring!