രണ്ടുകോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: ഇസ്തിരിപ്പെട്ടിക്കുളളില് ഉരുക്കിയൊഴിച്ചും വാതിലിന്റെ പിടിയിലും,പൂട്ടിലും,കട്ടിംഗ് മെഷിന്റെ അകത്തും ഒളിപ്പിച്ചും കടത്തിയ രണ്ട് കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടിയിലായി. 7കിലോ തൂക്കംവരുന്ന സ്വര്‍ണം ഡി.ആര്.ഐ സംഘമാണു പിടികൂടിയത്.
കോഴിക്കോട് അവിലോറ പടുപാലത്തിങ്ങല് അബ്ദുള്‍ റഹീം(39), കോഴിക്കോട് നടുവണ്ണൂര്‍ ചെറിയ പറമ്പന്‍ മുഹമ്മദ് കോയ(55)എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ മസ്ക്കറ്റില്‍ നിന്നുളള ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയിരുന്നത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്,ഐ സംഘം ഇരുവരേയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.ഇസ്തിരിപ്പെട്ടിക്കുളളില് ഉരുക്കിയൊഴിച്ചാണ് അബ്ദുള്‍ റഹീം സ്വര്‍ണം കൊണ്ടുവന്നത്.3.298 കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.96.304 ലക്ഷം വില ലഭിക്കും.വാതിലിന്റെ പിടിയിലും,പൂട്ടിലും,കട്ടിംഗ് മെഷിന്റെ അകത്തും ഒളിപ്പിച്ച 3.728 കിലോ സ്വര്‍ണമാണ് മുഹമ്മദ് കോയയില്‍ നിന്ന് കണ്ടെത്തിയത്.1.9 കോടി വില ലഭിക്കും. പിടിയിലായ രണ്ടുപേരേയും ഡി.ആര്.ഐ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.