യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ കാര്‍ 20മിനുട്ട് തടഞ്ഞുവെച്ചു

തിരൂര്‍: യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ കാര്‍ ഇരുപതു മിനുട്ടോളം തടഞ്ഞുവെച്ചു. ചമ്രവട്ടം പാലം ആലത്തിയൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ നടത്തിയ റോഡ് ഉപരോധത്തിനിടെ ഇന്നാണു സംഭവം. ഉപരോധം അക്രമാസക്തമാകുകയുംചെയ്തു. പൊന്നാനിയില്‍ നിന്നും തിരൂരിലേക്ക് വരിന്നതിനിടയിലാണു സ്പീക്കറുടെ കാര്‍ തടഞ്ഞത്. ഇതിനിടെ ഉപരോധക്കാരെ നിയന്ത്രിക്കാനത്തിയ പോന്നാനി എസ്. ഐയേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ഇരുപത് മിനുട്ടോളം റോഡ് ഉപരോധിച്ച ശേഷമാണു സ്പീക്കറുടെ വാഹനം കടന്നു പോവാന്‍ അനുവദിച്ചത്. കാറി ല്‍ നിന്നും ഇറങ്ങിയ ശ്രീരാമകൃഷ്ണന്‍ ഉപരോധക്കാരുടെ പരാതി കേട്ടു .വേ
ണ്ട നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു.
സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
RECENT NEWS

പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുമോ?
മലപ്പുറം: യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന് ഇത്തവണ മത്സരത്തിനുണ്ടാവുമോ [...]