കോലളമ്പ് നിക്ഷേപ തട്ടിപ്പുകേസില്‍ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നായ കോലളബ് നിക്ഷേപ
തട്ടിപ്പുകേസില്‍ ഒരാളെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അറസ്റ്റ്ചെയ്തു. കോലളമ്പ് സ്വദേശിനിയായ ആമിന അബ്ദുള്‍ ഖാദറിന്റെ പരാതിയുടെ അടിസ്ഥാനില്‍ കോലളമ്പ് വൈദ്യര് മൂല അബ്ദുള്‍ റസാഖിനെയാണു അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിയല്‍എസ്റ്റേറ്റ് ബിസിനസ്സിനെന്ന പേരില്‍ ആമിനയുടെ ഭര്‍ത്താവ് അബ്ദുള്‍ ഖാദറിന്റെ പക്കല്‍ നിന്നും 85ലക്ഷം രൂപയുടെ ദിര്‍ഹം വിദേശത്ത് നിന്നും കൈപറ്റിയെന്നും അത് തിരികെ നല്‍കിയില്ലെന്നും കാണിച്ചാണ് പരാതി നല്‍കിയത്. എന്നാല്‍ കോലളമ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകോടിയോളം രൂപ നഷ്ടപ്പെട്ടതായി കാണിച്ച് അറസ്റ്റ് ചെയ്യട്ടെ അബ്ദുള്‍ റസാഖ് നേരത്തെ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരികയാണ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: പി.എം.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പണം പലമടങ്ങായി തിരിച്ച് നല്‍കാമെന്ന വാഗ്ദാനം നല്കി 2008മുതല്‍ എടപ്പാള്‍, കുന്നംകുളം മേഖലയിലെ നിരവധി പേരില്‍ നിന്നും 2000കോടിയോളം രൂപ സ്വരൂപിച്ച് മുങ്ങിയതാണ് കേസ്. തട്ടിപ്പുമായി ബന്ധപെട്ട് റജിസ്ട്രര്‍ ചെയ്ത 3 കേസുകളിലായി ആറ് പേരെ അന്വേഷണം നടത്തുന്ന ക്രംബ്രാഞ്ച് അന്യേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യകാലത്ത് ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് നടപടി ആകാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിനും പിന്നീട് സാമ്പത്തിക കറ്റാന്യേഷണ വിമാഗത്തിനും കൈമാറുകയായിരുന്നു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]