ട്രെയിനില്‍ നിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: ട്രെയിനില്‍ നിന്നും വീണു പരിക്കേറ്റ് മലപ്പുറം സ്വദേശി മരിച്ചു. കിഴക്കേത്തല മങ്കരത്തൊടി ഫൈസലിന്റെ മകന് ഹിഷാം ഫൈസല്‍ (26) ആണ് മരിച്ചത്. പയ്യോളി ഇരിങ്ങല്‍ മങ്ങൂല്‍ പാറയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ ഇന്നു രാവിലെ ഏഴുമണിയോടെയാണ് ഹിഷാമിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ബിസിനസ് ആവശ്യാര്‍ഥം സുഹൃത്തുമൊത്ത് മംഗലാപുരത്ത് പോയി വരുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉറക്കാത്തിലായതിനാല് അപകടം സംഭവിച്ചതെങ്ങിനെയന്ന് വ്യക്തമല്ല.
ട്രെയ്നിറങ്ങിയ സുഹൃത്ത് ഹിഷാമിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. ഹിഷാമിന്റെ പഴ്സില്‍ നിന്നും ലഭിച്ച ഫോട്ടോയില്‍ കണ്ട മലപ്പുറത്തെ സ്റ്റുഡിയോയില്‍ വിളിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ലൈലയാണ് ഹിഷാമിന്റെ മാതാവ്. സഹോദരി; ജിനാന്‍ ഫൈസല്‍. അയര്‍ലന്റില്‍ ജോലി ചെയ്യുന്ന ഫൈസല്‍ നാളെ നാട്ടിലെത്തും.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]