ചേറില്‍ കുളിച്ച് അനസ്; ഫോട്ടോ വൈറലാവുന്നു

ചേറില്‍ കുളിച്ച് അനസ്; ഫോട്ടോ വൈറലാവുന്നു

കൊണ്ടോട്ടി: കേരളത്തിലെത്തിയാല്‍ തനി നാട്ടിന്‍പുറത്തുകാരനാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക. ഇന്ത്യയുടെ പ്രതിരോധം കാക്കുന്ന ഈ താരത്തിന്റെ പുതിയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍. ചെളിയില്‍ കുളിച്ച് നില്‍ക്കുന്ന അനസിന്റെ ഫോട്ടോയാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ സംസാര വിഷയം.

മുണ്ടപ്പലത്തെ സുഹൃത്തുക്കളാണ് ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചത്. നാട്ടിലെ പൊതു കുളത്തില്‍ ചാടികുളിക്കുന്ന പഴയ വീഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ മികച്ച കളിക്കാരനുള്ള ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ് നേട്ടവും ചേര്‍ത്ത് പറഞ്ഞാണ് ദൃശ്യങ്ങളും വീഡിയോയും ആരാധകര്‍ ഷയര്‍ ചെയ്യുന്നത്.

Sharing is caring!