പെരുന്നാള് പിറ്റേന്ന് സൗദിയിലെത്തിയ കൂട്ടിലങ്ങാടി സ്വദേശി വാഹനാപകടത്തില് മരിച്ചു

റിയാദ്: സൗദി അറേബ്യയില് സിഗ്നല് ലംഘിച്ച് പാഞ്ഞ സ്വദേശിയുടെ വാഹനമിടിച്ച് മലപ്പുറം കുട്ടിലങ്ങാടി സ്വദേശി മരിച്ചു. കുട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയില് സ്വദേശി അബ്ദുല്ലയുടെ മകന് സുബൈറാണ് (44) മരിച്ചത്. ബുറൈദ സുല്ത്താനയില് ആയിരുന്നു അപകടം. ജോലി സ്ഥലത്തിന് എതിര്വശമുള്ള സുപ്പര് മാര്ക്കറ്റില് നിന്നും സാധനങ്ങള് വാങ്ങി റോഡ് മുറിച്ച് കടക്കുതിനിടെയാണ് അപകടം. ഇടിയേറ്റ് തെറിച്ചുവിണ സുബൈര് തല്ക്ഷണം മരിക്കുകയായിരുന്നു. ബുഫിയ ജീവനക്കാരനായിരന്നു. 20 വര്ഷമായി ബുറൈദയിലുണ്ട്. പെരുന്നാള് പിറ്റേന്നാണ് നാട്ടില്നിന്ന് അവധികഴിഞ്ഞെത്തിയത്. വീടിന്റെ പണി തുടങ്ങിയതിനാല് ഇവിടെ ഒപ്പം കഴിഞ്ഞിരുന്ന കുടുംബത്തെ നാട്ടില് നിര്ത്തിയശേഷമാണ് മടങ്ങിയത്. ഭാര്യ: സുമയ്യ. മക്കള്: ശിബാന, റിഫ, ഷാദി. മാതാവ്: ഹാജറുമ്മ. സഹോദരങ്ങളായ ഷൗക്കത്ത്, ഷറഫുദ്ദീന്, മുസ്തഫ, ഫത്താഫ്, ഹുദൈഫ് എന്നിവര് ബുറൈദയിലുണ്ട്. സെന്ട്രള് ആശുപത്രി മോര്ച്ചറിയില് സുക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള് പൂര്ത്തിയാക്കി നാട്ടില് കൊണ്ടുപോകും.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]