ഐ.എസിനു നേരെ നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ സിറിയയില്‍ രണ്ടു മലപ്പുറത്തുകാര്‍ കൊല്ലപ്പെട്ടു

മലപ്പുറം: സിറിയയില്‍ നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ രണ്ടു മലപ്പുറത്തുകാര്‍ കൊല്ലപ്പെട്ടതായി വിവരം. ഐ.എസിനു നേരെ നടന്ന ആക്രമണത്തില്‍ മലപ്പുറത്തു നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചു മലയാളികള്‍ ഉള്ളതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു.മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മുഹദ്ദിസ് (26). പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി (28), എന്നിവര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇതിനുപുറമെ മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണു മരിച്ച മറ്റൊരാള്‍. ഇയാളുടെ പേര് വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനു പുറമെ കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ യുവാക്കളും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു വരികയാണ്.
പാലക്കാട് സ്വദേശിയായ യഹിയ നേരത്തെ കൊല്ലപ്പട്ടതായി വിവരം ലഭിച്ചിരുന്നു.
അഫ്ഗാനിസ്ഥാന് വഴിയാണ് ഇവര്‍ സിറിയയിലെത്തിയതെന്ന് ദേശീയ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന ഇവരെ 2015 സെപ്റ്റംബര്‍ മുതല്‍ കാണാതായതായിരുന്നു. അഫ്ഗാനിലെ നാംഘര്ഹാറിലെത്തിയ മലയാളികളുടെ സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]