ആദിവാസി കോളനിയില്‍ അക്ഷരദീപം തെളിയിച്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

കരുളായി: വലിയ ഭൂമിക്കുത്ത് കോളനിയില്‍ കെ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് പഠന ശാല പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കോളനിയില്‍ വളണ്ടിയര്‍മാര്‍ ക്ലാസുകള്‍ നല്‍കുന്നത്. +2, +1 ക്ലാസുകള്‍ക്ക് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ. പി. ദിലീഷ് , മറ്റ് ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ എന്നിവരാണ് ക്ലാസുകള്‍ നല്‍കുന്നത്. എല്ലാ ശനിയാഴ്ചകളിലും ക്ലാസുകള്‍ ഉണ്ടാകും. ആവശ്യാനുസരണം പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും ക്ലാസുകള്‍ നടത്തുന്നതാണ്. +2 കോമേഴ്‌സ് വിദ്യാര്‍ത്ഥികളായ സാലിഹ്, റഹീസ്, മുഹമ്മദ് ഷിബില്‍, അഖില്‍ നാസര്‍, +2 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി ഗായത്രി എന്നീ വളണ്ടിയര്‍മാര്‍ ആദ്യ ദിവസത്തെ ക്ലാസുകള്‍ നയിച്ചു.
RECENT NEWS

പണം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് 16കാരിയുടെ നഗ്നഫോട്ടോ വാങ്ങിയ പൊന്നാനിയിലെ 20കാരന് ജാമ്യമില്ല
ഇന്‍സ്റ്റാഗ്രാമിലൂടെ പണംവാഗദ്ാനം ചെയ്ത് 16കാരിയുടെ നഗ്നഫോട്ടോ വാങ്ങിയ 20കാരന് ജാമ്യമില്ല