തിരൂര്‍ ടൗണിനോട് ചേര്‍ന്ന് മയിലുകള്‍ക്ക് സുഖവാസം

തിരൂര്‍: തിരൂര്‍ ടൗണിനോട് ചേര്‍ന്ന് മയിലുകള്‍ക്ക് സുഖവാസം. അമ്പതോളം മയിലുകളും കുഞ്ഞുങ്ങളുമാണു തൃക്കണ്ടിയൂര്‍ പോലീസ് ലൈനിലെ വന്നേരിമനപ്പറമ്പില്‍ സുഖവാസം നടത്തുന്നത്. വന്നേരിമനയിലെ അവകാശികള്‍ മന വക ഭൂമി വീതം വെച്ചു കിട്ടിയതു കഷ്ണങ്ങളായി മുറിച്ചുവിറ്റതിലൊക്കയും
ഇപ്പോള്‍ വീടുകളായി. വന്നേരി നഗറെന്നപേരും വന്നു. വന്നേരി നഗറിലുള്ള നൂറു കണക്കിനു വീട്ടുകാര്‍ പീലി വിടര്‍ത്തി നൃത്തമാടുന്ന മയിലുകളെയാണ് കണികാണുന്നത്. ഇവിടത്തുകാര്‍ക്ക് മയിലുകള്‍ അവരുടെ കുടുംബാംഗത്തെ പോലെയാണ്. വന്നേരി നഗറിന്റെ ഹൃദയ താളമായി മാറിയിരിക്കുന്നു മയിലു
കള്‍ പുറപ്പെടുവിക്കുന്ന ശബ്ദം. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ദിശതെറ്റി ഒരു ആണ്‍ മ യിലും പെണ്‍മയിലും വന്നേരിമനപ്പറമ്പിലെത്തിയത്. കൗതുകം തോന്നിയ വീട്ടുകാര്‍ അവക്ക് ധാന്യം നല്‍കി. അന്ന് മയിലുകള്‍ രാപ്പാര്‍ത്തത് മാധവന്‍ നായരുടെ സര്‍പ്പക്കാ വിലായിരുന്നു. പിറ്റേന്ന് അവ പറന്നു പോകുമെ
ന്ന് കരുതിയെങ്കിലും മനപ്പറമ്പിലെ പച്ചപ്പ് അവക്കിഷ്ടമായി. അവിടുന്നങ്ങോട്ട് മയിലുകള്‍ പെറ്റുപെരുകുകയാ
യി രു ന്നു.രാവിലെ വീടുകളുടെ മുറ്റത്തും പുരപ്പുറങ്ങളിലും കയറി നിന്ന് ആണ്‍മയിലുകള്‍ പീലി വിടര്‍ത്തി
ആടും.പ്രഭാതത്തില്‍ ഭയരഹിതമായി പ്രഭാത സവാരിയും നടത്തും. വന്നേരി നഗറിലുള്ളവരെ ഇവയ്ക്ക് തിരിച്ചറിയാം. അപരിചിതരെ കണ്ടാല്‍ നാണംകുണുങ്ങിക്കൊണ്ട് പറന്നകലും. വിടര്‍ത്തി യാ ടു ന്ന പീലിയൊതുക്കി ഒളിഞ്ഞു നില്‍ക്കും. അരിയും ഗോതമ്പുമൊക്കെയാണ് വീട്ടുകാര്‍ മയിലുക
ള്‍ ക്ക് കൊടുക്കാറുള്ളത്. ദേശീയ പക്ഷിയെ ധാന്യങ്ങള്‍ കൊടുത്ത് സംരക്ഷിക്കുമ്പോഴും ഇവക്കെതിരെ വന്നേരി നഗറിലുള്ളവര്‍ക്ക് ചെറിയ പരാതിയുണ്ട്. പച്ചക്കറി കൃഷി ചെയ്താല്‍ മയിലുകളെത്തി അവയുടെ തൂമ്പ് കൊത്തി നശിപ്പിക്കുന്നുണ്ട്.ഇവയുടെ കൂട്ടത്തോടെയുള്ള കരച്ചില്‍ കുട്ടികളുടെ പഠന സമയത്ത് ഏകാഗ്രത നഷ്ടപ്പെടുന്നുണ്ടെന്നും പറയുന്നു.

Sharing is caring!