തിരൂര്‍ പുഴ കേന്ദ്രീകരിച്ച് ഉദ്യാനം; പ്രഖ്യാപനം കടലാസിലൊതുങ്ങി

തിരൂര്‍ പുഴ കേന്ദ്രീകരിച്ച് ഉദ്യാനം; പ്രഖ്യാപനം കടലാസിലൊതുങ്ങി

തിരൂര്‍: താഴെപ്പാലത്ത് സ്റ്റേഡിയം ഗ്രൗണ്ടിനു തെക്കുഭാഗത്തായി തിരൂര്‍ പുഴയോരത്ത് മനോഹരമായ ഉദ്യാനം നിര്‍ മ്മിക്കുമെന്ന സി.മമ്മൂട്ടി എം.എല്‍.എ യുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് എം.എല്‍.എ.നഗരത്തിലൊരു ഉദ്യാനമെന്ന പദ്ധതി പ്രഖ്യാപിച്ചത് .ഇതിന്റെ
പ്രാരംഭ പ്രവര്‍ത്തനത്തിന് തുക നീക്കി വെച്ചിട്ടുണ്ടെന്നും അറിയിച്ചിരുന്നു. മാര്‍ച്ചില്‍ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉല്‍ഘാടനം നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും രണ്ടു മാര്‍ച്ച് മാസങ്ങള്‍ കടന്നു
പോയി. ഉദ്യാനത്തിന് അനുയോജ്യമായ പുഴയോരം ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്.

Sharing is caring!