ഒറ്റ നീതി തരുമോ? വഹാബ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
ഒരു വിപണി ഒറ്റ നികുതിയുമായി നിലവില്‍വന്ന ജി.എസ്.ടിയെ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും കൊട്ടിഘോഷിക്കുമ്പോള്‍ ‘ഒരു രാജ്യം ഒരു നീതി’ നടപ്പാക്കണമെന്ന പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഒറ്റനികുതി തരാം, പക്ഷെ ഒറ്റ നീതി തരുമോ ? എന്ന തലക്കെട്ടിലാണു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
ഇന്നു നികുതിയുടെ കാര്യത്തില്‍ ഫെഡറല്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം ഏകീകൃത മാനം കൈവരുമ്പോള്‍ തുല്യനീതി എന്നത് രാജ്യത്തെ ഒരു വിഭാഗത്തിന് അന്യമാണെന്നുംപോസ്റ്റില്‍ പറയുന്നു. ഒരു രാജ്യം ഒരു നികുതിക്ക് ഒപ്പം തന്നെ ഒരു രാജ്യം ഒരു നീതി എന്നൊരു മുദ്രാവാക്യം കൂടി ഉയരേണ്ടതുണ്ടെന്നും പറയുന്ന പോസ്റ്റിനോട് അനുകൂലമായി പ്രതികരിച്ചു നിരവധി കമന്റുകള്‍ ഇതിനോടകം വന്നുകഴിഞ്ഞു.
രാജ്യംകേള്‍ക്കേണ്ട ഗാംഭീര്യമുള്ള വാക്കാണിതെന്നും കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതു ഇക്കാര്യമാണെന്നും പറയുന്ന നിരവധി കമന്റുകളുള്‍ പോസ്റ്റിന് താഴെയുണ്ട്. വിഷയം പോസ്റ്റ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ 1800ലധികം ലൈക്കുകളും കമന്റുകളും ഷെയറുകളും പോസ്റ്റിനു ലഭിച്ചു കഴിഞ്ഞു. രോഹിത് വെമൂലയുടെ അമ്മയുടെ കണ്ണീരിനും, ജുനൈദ് ഖാന്റെ ഉമ്മയുടെ കണ്ണീരിനും നീതി ലഭിക്കണമെന്നും ഗാന്ധി കണ്ട സ്വപ്നത്തിന്റെ മോഡി കുറയാതെ കാക്കാന്‍ മോദി തയ്യാറാകണമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:
ഒരു രാജ്യം ഒരു നികുതി….ഒരു രാജ്യം ഒരു നീതി…
#OneNationOneJustice
കണ്ണ് മൂടിക്കെട്ടിയ രാഷ്ട്ര പിതാവും, മനുഷ്യ ജീവനേക്കാളേറെ മൂല്യമുള്ള നാല്‍ക്കാലികളും. ഒരു രാജ്യം, ഒരു നികുതിയെന്ന ഏകതയുടെ പുതിയ സമവാക്യം രചിക്കപ്പെട്ട ദിവസം നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിക്കാം.
ഒരു രാജ്യം ഒരു നികുതി…പാര്‍ലമെന്റിന്റെ പാതിരാത്രി സമ്മേളനം രാജ്യത്തിന്റെ നികുതി ഘടനയ്ക്ക് പുതിയൊരു രൂപം നല്‍കിയിരിക്കുന്നു. 2013ല്‍ യു പി എ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച നികുതി സംവിധാനം അന്ന് എതിര്‍ത്തവര്‍ ഇന്ന് അംഗീകരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. പക്ഷേ നാലു കൊല്ലം നഷ്ടപ്പെടുത്താനിടയാക്കിയ നിങ്ങളുടെ പിടിവാശി രാജ്യത്തിന് ഉണ്ടാക്കിയ നഷ്ടം വലുതാണ്.
വൈകി ഉദിച്ച വിവേകമാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു, ഒപ്പം ഒരുകാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. 1947 ആഗസ്റ്റ് 14 പാതിരാത്രിയില്‍ നമ്മള്‍ സ്വാതന്ത്യം നേടുമ്പോള്‍ മഹാത്മാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കണ്ടൊരു സ്വപ്‌നമുണ്ട്. പിന്നീട് നാമതിനെ നാനാത്വത്തില്‍ ഏകത്വം എന്ന് വിശേഷിപ്പിച്ചു.
ഇന്ന് നികുതിയുടെ കാര്യത്തില്‍ ഫെഡറല്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം ഏകീകൃത മാനം കൈവരുമ്പോള്‍ തുല്യനീതി എന്നത് രാജ്യത്തെ ഒരു വിഭാഗത്തിന് അന്യമാണ്. ഒരു രാജ്യം ഒരു നികുതിക്ക് ഒപ്പം തന്നെ ഒരു രാജ്യം ഒരു നീതി എന്നൊരു മുദ്രാവാക്യം കൂടി ഉയരേണ്ടതുണ്ട്.
രോഹിത് വെമൂലയുടെ അമ്മയുടെ കണ്ണീരിനും, ജുനൈദ് ഖാന്റെ ഉമ്മയുടെ കണ്ണീരിനും നീതി ലഭിക്കണം. ഗാന്ധി കണ്ട സ്വപ്നത്തിന്റെ മോഡി കുറയാതെ കാക്കാന്‍ മോദി തയ്യാറാകണം.
#OneNationOneJustice
Design courtesy Shiyas Ahmad
The country has embraced single tax from today. It is appreciated that the NDA government, which vehemently opposed the revision in tax pattern in 2013 during UPA regime, inherited it when they are in power.
The one nation one tax slogan is resonating across the nation. But, still the nation is divided by cast, religion, job and food. We should take up another slogan along with it. We should say #OneNationOneJustice along with a slogan promoting uniformity in tax.
The nation wants justice for those who killed for criticising the fascist forces and eating the food they love.
Abdul Wahab.PV
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]