ചെമ്മാട്ടെ മൊബൈല്‍ ഷോപ്പുകളില്‍ വ്യാപക മോഷണം

ചെമ്മാട്ടെ മൊബൈല്‍ ഷോപ്പുകളില്‍ വ്യാപക മോഷണം

തിരൂരങ്ങാടി: ചെമ്മാട്ടെ മൊബൈല്‍ ഷോപ്പുകളില്‍ വ്യാപക മോഷണം. പതിനൊന്ന് ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. ചെമ്മാട് ബസ്റ്റാന്റിന് സമീപമുള്ള കെ.പി.എം. കോംപ്ലക്സിലെ താഴേ നിലയിലുള്ള കൗണ്ടറുകലെ ഷോപ്പുകളില്‍ മൂന്നെണ്ണത്തിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ശനിയാഴ്ച രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. പന്താരങ്ങാടി പി.കെ ഫവാസ,് വേങ്ങര മൂച്ചിക്കടവന്‍ പൈക്കാട്ട് ശിഹാബുദ്ദീന്‍, പതിനാറുങ്ങല്‍ ചുണ്ടന്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് എന്നിവരുടെ ഷോപ്പുകളിലാണ് മോഷണം നടന്നത്. പതിനൊന്നു ലക്ഷം രൂപ വിലവരുന്ന വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ചത്. കടയിലെ സിസിടിവി ക്യാമറയില്‍ മോഷണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് മുഖം മറച്ച നിലയിലാണ്. പോലീസും മലപ്പുറത്തു നിന്നുള്ള ഡോഗ്സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി സി.ഐ ബാബുരാജന്റെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Sharing is caring!