മുനീറിന് മന്ത്രിയുടെ ഉറപ്പ് ; ഒരു വര്ഷത്തിനകം വീട് നല്കും

മലപ്പുറം: വീട് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയില് ഒരു വര്ഷത്തിനകം അനുകൂല തീരുമാനമുണ്ടാവുമെന്ന് മുനീറിന് മന്ത്രി കെ.ടി ജലീലിന്റെ ഉറപ്പ്. പുല്പ്പറ്റ തൃപ്പനച്ചി മുത്തന്നൂര് സ്വദേശിയായ മുനീര് ഒരു വര്ഷം മുമ്പ് നല്കിയ അപേക്ഷയില് ഇതുവരെ തീരുമാനമുണ്ടായില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്ക്ക് പരാതി നല്കാനെത്തിയപ്പോഴാണ് മന്ത്രി കെ.ടി ജലീല് സഹായത്തിനെത്തിയത്.
ന്യൂനപക്ഷ വിഭാഗത്തിലെ നിരാലംബ വിധവകള്ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങുമ്പോഴാണ് മുനീര് മന്ത്രിയെ കണ്ടത്. പരാതി സ്വീകരിച്ച മന്ത്രി മുനീറിന് ഉറപ്പു നല്കുകയായിരുന്നു. വീട് തരാമെന്ന് എല്ലാവരും പറയാറുണ്ടെന്നും പക്ഷേ ഒന്നും നടക്കുന്നില്ലെന്നുമായിരുന്നു മുനീറിന്റെ മറുപടി. ഒരു വര്ഷത്തിനകം വീട് ലഭിച്ചില്ലെങ്കില് തന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ് നമ്പര് എഴുതി നല്കിയാണ് മന്ത്രി മടങ്ങിയത്.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]