വൈറല്‍ പനിയില്‍ വിറച്ച് മലപ്പുറം

വൈറല്‍ പനിയില്‍ വിറച്ച് മലപ്പുറം

മലപ്പുറം: വിവിധ വൈറല്‍ പനികള്‍ ബാധിച്ച് ജില്ല വിറക്കുംമ്പോഴും ശുചിത്വ പരിപാലനത്തിന് മുന്‍കയ്യെടുക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇവ നടപ്പക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും സഹകരണം ഉണ്ടെങ്കിലെ നടപ്പാക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ശുചിത്വകാര്യക്കില്‍ പിന്നാക്കം പോവുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപനി ബാധിച്ച നിരവധിപേര്‍ മരിക്കുരയും ആയിരക്കിലേറെപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുംമ്പോഴും അധികൃതരുടെ അനാസ്ഥക്കെതിരെ ആരോഗ്യവകുപ്പില്‍ നിന്നുവരെ പരാതികളുയര്‍ന്നിട്ടുണ്ട്. മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍, ഹോട്ടല്‍,  കൂള്‍ബാര്‍, കംഫര്‍ട്ട് സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, ആശുപത്രികള്‍ കേന്ദ്രികരിച്ച് ശുചിത്വം ഉറപ്പുവരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ പാലിക്കപ്പെടുന്നില്ല.

എന്നാല്‍ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥക്ക് മഴക്കാലത്ത് മാത്രം ജാഗ്രത കാണിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് മാലിന്യ സംസ്‌ക്കരണമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് നിയമം ലംഘിച്ചുകൊണ്ട് ലൈസന്‍സ് നല്‍കുന്നത്. ഇതാണ് നാട്ടിന്‍ പുറങ്ങളിലും ടൗണുകളിലും തെരുവ് നാഴയും കൊതുകും വര്‍ധിക്കാന്‍ കാരണം.
ജില്ലയില്‍ പ്രതിദിനം ടണ്‍ കണക്കിന് കോഴിവേസ്റ്റാണ് പുറം തള്ളുന്നത്. നൂറ് കിലോ കോഴി മാംസത്തിന് വേണ്ടി അറുക്കുമ്പോള്‍ നാല്‍പത് കിലോ മാലിന്യം പുറം തള്ളപ്പെടുന്നുണ്ട്. ഹോട്ടലുകള്‍, കടകള്‍, പച്ചക്കറി കടകള്‍ ഉള്‍പ്പെടെ മാലിന്യം സംസ്‌ക്കരിക്കാന്‍ സംവിധാനങ്ങളില്ല.  പലരും ഒഴിഞ്ഞ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയാണ.് കന്നുകാലികളെ തുറന്ന സ്ഥലത്ത് വെച്ച് കശാപ്പ് ചെയത് അവശിഷ്ടം തുറസാക്കപെട്ട സ്ഥലങ്ങളില്‍ തള്ളുകയാണ്.  പലരും പുഴയോരങ്ങളിലും തോടുകളിലും തള്ളുന്നുണ്ട്. ഇതും അപകടകരമാവുകയാണ്. ഇത്തരക്കാരെ പിടികൂടെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും അധികൃതര്‍ തയ്യാറാകുനില്ല.
രാത്രിയായാല്‍ പുഴയിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കോഴി അവശിഷ്ടം നിക്ഷേപിക്കുന്നവരുണ്ട്. ചാക്കിന് അഞ്ചു രൂപ നിരക്കില്‍ വാങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ തട്ടുന്ന ഡ്രൈവര്‍മാര്‍ ഓരോ പ്രദേശത്തുമുണ്ട്. ഇവര്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍  ദുര്‍ഗന്ധം പരത്തുകയും കിണറുകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തും ആരോഗ്യവകുപ്പ് മുന്‍കൈയെടുത്ത് ഇത്തരകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പൊതിയിടങ്ങളിലെ ഓടകള്‍ വൃത്തിയാക്കുകയും ചെയ്താല്‍ ഏറെകുറെ കൊതുകുകളുടെ ശല്യം കുറക്കാന്‍ സാധിക്കും.

പനിത്തിരക്കിനിടയില്‍ മഴവെള്ളചോര്‍ച്ചകൂടിയായതോടെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍  രോഗികള്‍ക്ക് ദുരിതം ഇരട്ടിച്ചു. ഓ.പി. കെട്ടിടത്തിന് മുകളില്‍ നിര്‍മാണം പ്രവര്‍ത്തനം നടക്കുന്നതിനാല്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം അല്‍പ്പം ഉയര്‍ത്തിയ ഭാഗത്തിലൂടെയാണ് മഴവെള്ളം ഒലിച്ചിറങ്ങുന്നത്. പനി പടര്‍ന്ന് പിടിക്കുന്ന സമയമായതിനാല്‍ തന്നെ ദിവസവും ആയിരത്തിലേറെ രോഗികളാണ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. ഇതിനൊപ്പമാണ് ദുരിതം ഇരട്ടിപ്പിച്ച് രോഗികളിലിരിക്കുന്ന സ്ഥലത്തേക്ക് മഴവെള്ളവും ഒലിച്ചിറങ്ങുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് മേല്‍ക്കൂര സ്ഥാപിച്ചതെങ്കിലും നിലവില്‍ ഓ.പി. പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ മേല്‍ക്കൂര താല്‍ക്കാലികമായി മരക്ഷണത്തിലും, ഇഷ്ടികപ്പൊട്ടിലുമൊക്കെയാണ് വെച്ചിട്ടുള്ളത്. ഇതിനാല്‍ തന്നെ ചെറിയൊരു കാറ്റടിച്ചാല്‍ വലിയൊരു ദുരന്തമുണ്ടാകുമെന്ന സൂചന നേരത്തെ സ്വന്തം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ മഴ വെള്ളം ഒലിച്ചിറങ്ങുന്നതോടെ ഈ വെള്ളത്തിലും ചെളിയിലും ചവിട്ടി വേണം ഡോക്ടറെ കാണാനും പുറത്തിറങ്ങാനും. വരാന്തയില്‍ സീറ്റുകള്‍ പരിമിതമായതിനാലും,ഒന്നിച്ചു കയറിയാലുണ്ടാകുന്ന തിരക്കും കുറക്കാന്‍ ടോക്കണനുസരിച്ച് കുറച്ച് പേര്‍ക്ക് മാത്രമാണ് വരാന്തയിലേക്ക് കയറാനാകുക. ഇതുകൊണ്ട് ഞായറാഴ്ച ആശുപ്ത്രികളിലേക്ക് വന്ന രോഗികള്‍ക്ക് മണിക്കൂറുകളോളമാണ് വെള്ളത്തില്‍ നില്‍ക്കേണ്ടി വന്നത്. പ്രശ്നത്തിന് അധികൃതര്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ദുരിതത്തിലാകുന്നത് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കായ രോഗികളാണ്.

Sharing is caring!