കാലവര്‍ഷം: മലപ്പുറത്ത് 24മണിക്കൂറും കണ്ട്രോള് റൂമുകള്‍
മലപ്പുറം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കലക്ട്രേറ്റിന് പുറമേ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഫോണ്‍ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.
മലപ്പുറം കലക്ട്രേറ്റ് 0483 2736320, പൊന്നാനി 0494 2666038, തിരൂര്‍ 0494 2422238, തിരൂരങ്ങാടി 0494 2461055, കൊണ്ടോട്ടി 0483 2713311, ഏറനാട് 0483 2766121, പെരിന്തല്‍മണ്ണ 04933 227230, നിലമ്പൂര്‍ 04931 221471.
വിനോദ സഞ്ചാരികളും മറ്റും പരിചയമില്ലാത്ത സ്ഥലങ്ങളിലെ ജലാശയങ്ങളിലും പുഴ/കടലില്‍ കുളിക്കുന്നതിന് ഇറങ്ങരുത്. രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. നദികള്‍, തോടുകള്‍, കുളങ്ങള്‍, വെള്ളം നിറഞ്ഞ് നില്ക്കുന്ന പാടശേഖരങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ തുടങ്ങിയവയില്‍ ഇറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തും.
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലമ്പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ മഴ സമയത്തും രാത്രിയില്‍ പ്രത്യേകിച്ചും മലയോര മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതും അരുവികളില്‍ ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുമാണ്. വലിയ മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ നിറുത്തിയിടുകയും ചെയ്യരുത്.
ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം. ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നത് പതിവാക്കുകയും വേണം.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]