മെസിയെ മല്ലു മണവാളനാക്കി അര്‍ജന്റീന ഫാന്‍സ്

മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം മെസിയുടെ വിവാഹം ആഘോഷമാക്കി ജില്ലയിലെ മെസി ആരാധകര്‍. മെസിയേയും വധുവിനേയും കേരള വേഷമണിയിച്ചാണ് കേരളത്തിലെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകരുടെ ഫേസ്ബുക്ക് പേജ് വിവാഹം ആഘോഷിക്കുന്നത്. കസവു മുണ്ടും, ഷര്‍ട്ടുമണിഞ്ഞ മെസിയും, പട്ട് സാരിയുടുത്ത വധുവുമാണ് അര്‍ജന്റീന ആരാധകര്‍ക്കിടയിലെ പുതിയ ട്രെന്‍ഡ്.
അര്‍ജന്റീനയിലെ റൊസാരിയോ നഗരമാണ് വിവാഹ വേദി. ബാല്യകാല സുഹൃത്തും, ഒമ്പത് വര്‍ഷമായി മെസിയുടെ ജീവിത പങ്കാളിയുമായ അന്റോണെല്ല ഫൊക്കൂസയാണ് വധു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട് തിയാഗോയും, മറ്റിയോയും.
ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോ, നെയ്മര്‍, സുവാരസ്, സെര്‍ജി അഗ്വേറോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കും. ഹോട്ടലിന് പുറത്ത് സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ ആരാധകര്‍ക്കും വിവാഹം തല്‍സമയം കാണാം.
RECENT NEWS

നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം ലോക്കല്‍ സെക്രട്ടറിയെ
മലപ്പുറം: നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എ. സുരേഷിനെ. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി [...]