വെള്ളിയാഴ്ച നമസ്‌കാരം; മലപ്പുറം കലക്ടറെ അനുമോദിച്ച് മന്ത്രി

വെള്ളിയാഴ്ച നമസ്‌കാരം; മലപ്പുറം കലക്ടറെ അനുമോദിച്ച് മന്ത്രി

മലപ്പുറം: ജില്ലയുടെ മത സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതില്‍ ജില്ലാ കലക്ടര്‍  അമിത് മീണ മാതൃക കാണിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.  ഭാരതത്തിന്റെ മതസൗഹാര്‍ദ്ദവും മതേതരത്വവും വെല്ലുവിളി നേരിടു സാഹചര്യത്തില്‍ മലപ്പുറത്തിന്റെ പാരമ്പര്യം രാജ്യത്തിന് മാതൃകയാവുന്ന രീതിയില്‍ ജില്ലാ കലക്ടര്‍ ഉയര്‍ത്തി കാട്ടിയെും മന്ത്രി പറഞ്ഞു.

കഴിഞ്ഞ റംസാന്‍ മാസത്തില്‍ മലപ്പുറത്തെ ജുമാഅത്ത് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് ശേഷം വിശ്വാസികളെ അഭിസംബോധനം ചെയ്തതാണ്  മന്ത്രിയുടെ പ്രശംസക്ക് ഇടയാക്കിയത്.  ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തെക്കുറിച്ചാണ് കലക്ടര്‍ സംസാരിച്ചത്.  ഈ രീതിയിലുള്ള ഒരു മാതൃക മുമ്പൊരിക്കലും മലപ്പുറത്ത് ഉണ്ടായിട്ടില്ലായെന്ന് മന്ത്രി പറഞ്ഞു.

Sharing is caring!