തന്നെ തല്ലിക്കൊല്ലരുതെന്ന് മന്ത്രി കെ ടി ജലീല്‍

മലപ്പുറം: ബീഫിന്റെ പേരില്‍ തന്നെ കൊല്ലുകയാണെങ്കില്‍ വെടിവച്ചു കൊല്ലണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. നടുറോഡിലിട്ട് പേപ്പട്ടിയെ പോലെ അവമതിച്ച് തല്ലി കൊല്ലുകയും അത് ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുത്. കഴിഞ്ഞ ദിവസവും ഒരാളെ ഇത്തരത്തില്‍ തല്ലികൊന്നിരുന്നു. അയാളുടെ ദയനീയ മുഖം രാജ്യം മുഴുവന്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
28 പേര് കൊല്ലപ്പെട്ടതിന് ശേഷമാണ് പ്രധാനമന്ത്രി പശുവിന്റെ പേരില്‍ കൊലനടത്തരുത് എന്ന്
പറഞ്ഞത്. പ്രധാനമന്ത്രി പ്രതികരിച്ച് മണിക്കൂറുകള്‍ക്കകം 29ാമത്തെ ആളും കൊല്ലപ്പെട്ടു. കേരളം ഇതിന് വിപരീതമാണ്. മലപ്പുറത്ത് ഈയിടെ ക്ഷേത്രം അക്രമിച്ച പ്രതിയെ പെട്ടെന്ന് പിടിക്കാന്‍ കഴിഞ്ഞു. പിടിച്ചില്ലായിരന്നെങ്കില് എന്താകുമായിരുന്നു അവസ്ഥയെന്നും മന്ത്രി ചോദിച്ചു.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]