ജി.എസ്.ടി: പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്നും മുസ്‌ലിംലീഗ് വിട്ടു നില്‍ക്കും

ജി.എസ്.ടി: പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്നും മുസ്‌ലിംലീഗ് വിട്ടു നില്‍ക്കും

മലപ്പുറം:  ജി എസ് ടി നടപ്പാക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക പാര്‍ലിമന്റ് സമ്മേളനത്തില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടു നില്‍ക്കും.  രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും, ദളിതര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളും, കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടുകളും കണ്ടില്ലെന്ന് നടിച്ച് ഇത്തരമൊരു ആഘോഷത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.  ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസും ജി എസ് ടി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Sharing is caring!