പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം: എന്‍ എസ് എസ് കോളേജ് മഞ്ചേരി കെമിസ്ട്രി വിഭാഗം കേരള ശാസ്ത്ര സാങ്കേതിക കൗൺസിലുമായി സഹകരിച്ച് പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു. കോളേജിൽ ബുധനാഴ്ച നടന്ന പരിപാടിയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ർ നീലകണ്ഠൻ കുട്ടികളുമായി സംവദിച്ചു. വികസന മാനദണ്ഡങ്ങൾ പുനര്നിർവചിക്കാതെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച സംസാരിക്കുന്നത് പ്രയോജന രഹിതമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. മനുഷ്യന്റെ ചിന്തയല്ലാതെ മറ്റൊരു വിഭവവും നമുക്കില്ലെന്നും ആ സത്യത്തിൽ ഊന്നിയുള്ള പ്രവർത്തനമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ: പി ആർ ആസാദ് പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ‘പ്ലാനറ്റ് ഏർത്’ , ‘ഗോഡ്സ് മസ്റ്റ് ബി ക്രേസി’ എന്നീ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]