മോദി ഭരണത്തില്‍ ജനാധിപത്യം മരവിച്ചിരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എന്‍ ഡി എയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്ക് വരെ സുരക്ഷ ഇല്ലാതെയായി തീര്‍ന്നിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഒരു പാര്‍ട്ടിയുടെ ഉന്നതനായ നേതാവിനെ അവരുടെ പാര്‍ട്ടി ആസ്ഥാനത്തിനകത്ത് വെച്ച് അക്രമിക്കാന്‍ ഒരു കൂട്ടം ക്രിമിനലുകള്‍ക്ക് മൂന്നു വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണം ധൈര്യം നല്കിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഴുത്തുകാരെയും, ബുദ്ധി ജീവികളേയും അക്രമിച്ച് തുടങ്ങിയ ഫാസിസ്റ്റ് ശക്തികള്‍ ഇപ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവര്‍ കാണിക്കുന്ന അസഹിഷ്ണുതയാണ് ഇന്ന് നാടിന്റെ ശാപം. ഈ വിഷയത്തില്‍ കുറ്റക്കാര്‍ ആയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറാകണം. സുരക്ഷാ വീഴ്ച്ച വരുത്തിയ ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.
ഈ വിഷയത്തില്‍ സി പി എം ജനറല്‍ സെക്രട്ടറിക്ക് മുസ്ലിം ലീഗിന്റെയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടേയും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS

എസ് ബി ഐ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത നിലമ്പൂരുകാരൻ അറസ്റ്റിൽ
ബാങ്കിന്റെ ശാഖയിൽ ക്രെഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാൻ വരുന്ന ഇടപാടുകാരെ പറ്റിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.