കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യാര്‍ഥിച്ച് ഉമ്മന്‍ചാണ്ടിയുടെ പര്യടനം

കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യാര്‍ഥിച്ച്  ഉമ്മന്‍ചാണ്ടിയുടെ പര്യടനം

മലപ്പുറം: കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യാര്‍ഥിച്ച് ഉമ്മന്‍ചാണ്ടിയുടെ പര്യടനം. വര്‍ത്തമാനകാലത്ത് മലപ്പുറം ഉപതെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം വിവരിച്ച് കൊണ്ടാണ് പ്രസംഗങ്ങള്‍ ആരംഭിച്ചത്. സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ ജനവിരുദ്ധ നീക്കങ്ങളും എണ്ണിപ്പറഞ്ഞ് വോട്ടര്‍മാരെ ബോധവത്കരിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗം. ഉറച്ച വോട്ടുകള്‍ അമിത ആത്മവിശ്വാസത്തിലൂടെ നഷ്ടപ്പെടുത്തി കളയരുതെന്ന അടിവരയിട്ട ഓര്‍മപ്പെടുത്തലും അദ്ദേഹം നടത്തുന്നു. ഓരോ കുടുംബ യോഗങ്ങളിലെയും സ്വീകരണവും യാത്രയയപ്പും പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ്. ഇന്നലത്തെ പര്യടനം ആരംഭിച്ചത് രാവിലെ പത്ത മണിക്ക് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ മാനത്ത്മംഗലത്ത് നിന്നായിരുന്നു.
തുടര്‍ന്ന് ആലിപ്പറമ്പ് പഞ്ചായത്തിലെ മുഴന്നമണ്ണ, ആലിപ്പറമ്പ്, താഴെക്കോട് പഞ്ചായത്തിലെ മാട്ടറക്കല്‍, വെട്ടത്തൂര്‍ പഞ്ചായത്തിലെ തേലക്കാട്, എന്നിവിടങ്ങളില്‍ പര്യടനം നടത്തി മേലാറ്റൂര്‍ പഞ്ചായത്തിലെ ചെമ്മാണിയോട് ഉച്ചക്ക രണ്ട് മണിയോടെ പര്യടനം അവസാനിച്ചു. മുഴന്നമണ്ണയില്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ക്കൊപ്പം ഫോട്ടോയെടുത്തും ആലിപ്പറമ്പില്‍ ഗ്രാമവാസികളുടെ വ്യസനങ്ങള്‍ കേട്ടും പരിഹാര നിര്‍ദേശങ്ങള്‍ ഉള്‍കൊണ്ടുമായിരുന്നു പര്യടനം. വിവിധ കേന്ദ്രങ്ങളിലായി എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, എന്‍.ഷംസുദ്ദീന്‍, മുന്‍ മന്ത്രിമാരായ നാലകത്ത് സൂപ്പി, ആര്യാടന്‍ മുഹമ്മദ്, മുന്‍ എംഎല്‍എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കളത്തില്‍ അബ്ദുള്ള,മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സി. സേതുമാധവന്‍, കണ്‍വീനര്‍ എ.കെ.നാസര്‍, അന്‍വര്‍ സാദത്ത്, പി.കെ.അബൂബക്കര്‍ ഹാജി, സി.സുകുമാരന്‍, എന്‍.എ.കരീം, പെട്ടമണ്ണ റീന, എം.എം സക്കീര്‍ ഹുസൈന്‍, എ.കെ.മുസ്തഫ, വി.ബാബുരാജ്, കൊളക്കാടന്‍ അസീസ്, ഉസ്മാന്‍ താമരത്ത്, സി.കെ.ഹാരിസ്, സി.ടി നൗഷാദലി, എം.എസ്.അലവി, ടി.സിദ്ദീഖ്, ബെന്നി തോമസ്, എം.ബി.ഫസല്‍ മുഹമ്മദ്, എ.ആര്‍.ചന്ദ്രന്‍, പച്ചീരി ഫാറൂഖ്, പി.കെ രാജഗോപാല്‍, പി.കെ.മുഹമ്മദ് കോയ തങ്ങള്‍, സി.എച്ച്.ഹംസക്കുട്ടി ഹാജി, പി.കെ.മാനു, കെ.അലി അക്ബര്‍, ടി.പി.മോഹന്‍ദാസ്, ടി.കെ.സദഖ, ടി.കെ.ഹംസ, പി.ബഷീര്‍, പച്ചീരി നാസര്‍, തെക്കത്ത് ഉസ്മാന്‍, താമരത്ത് മാനു, വി.പി.റഷീദ്, പി പത്മനാഭന്‍, കെ.പി.ഹുസൈന്‍, ഷാജി നാലകത്ത്, ചിലമ്പുകാടന്‍ മൊയ്തുട്ടി, പി.ഷറഫുദ്ദീന്‍, പ്രഭാകരമേനോന്‍,അജിത്ത് പ്രസാദ്, ബി.മുസമ്മില്‍ ഖാന്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ അനുഗമിച്ചു.

Sharing is caring!