പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം : മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ മുമ്പാകെയാണ് പത്രിക നല്‍കിയത്. സാദിഖലി ശിഹാബ് തങ്ങള്‍, ആര്യാടന്‍ മുഹമ്മദ്, വി.വി പ്രകാശ്, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ കൂടെയുണ്ടായിരുന്നു.

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മലപ്പുറം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി.കെ സൈനബയെ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ഇ. അഹമ്മദ് സഭയിലെത്തിയത്.

Sharing is caring!