തിരഞ്ഞെടുപ്പ് അങ്കം മുറുകുന്നു

മലപ്പുറം: ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ രാവിലെ 11 മണിക്ക് വരണാധികാരി ജില്ലാ കലക്ടര്‍ അമിത് മീണയ്ക്കാണ് പത്രിക സമര്‍പ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം നടക്കുന്ന യു ഡി എഫ് യോഗത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരിക തുടക്കമാകും.
രാവിലെ ഒമ്പത് മണിയോടെ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷമാണ് പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെടുക. മുസ്ലിം ലീഗിന്റെയും, കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ അനുഗമിക്കും.
സംസ്ഥാനത്തെ പ്രമുഖ യു ഡി എഫ് നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിക്കും.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.