അവരും ഉടുക്കട്ടെ പദ്ധതിയുമായി യൂത്ത് വിങ് പൊന്‍മുണ്ടം

തിരൂര്‍: സേവന രംഗത്ത് പുത്തന്‍ മാതൃകയുമായി പൊന്‍മുണ്ടം യൂത്ത് വിങ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് വിങ്. യൂത്ത് വിങ് ആരംഭിച്ച അവരും ഉടുക്കട്ടെ ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് വിങിന്റെ അവരും ഉടുക്കട്ടെ പദ്ധതി മാതൃകാപരമാണെന്ന് എം എല്‍ എ പറഞ്ഞു. നിങ്ങള്‍ ഉപയോഗിക്കാതെ മാറ്റിവെച്ച വസ്ത്രങ്ങള്‍ ഡ്രസ് ബാങ്കിലേക്ക് സംഭാവന നല്‍കാം. യൂത്ത് വിങ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ ഇത്തരം വസ്ത്രങ്ങള്‍ ശേഖരിച്ച് അനാഥാലയങ്ങള്‍, വയോജന കേന്ദ്രങ്ങള്‍, മനോരോഗാശുപത്രി അന്തേവാസികള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യും.
കീറാത്ത, നിറം മങ്ങാത്ത ഇത്തരം വസ്ത്രങ്ങള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട് നിങ്ങള്‍ക്ക് ക്ലബ് പ്രതിനിധികളെ ഏല്‍പ്പിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍-9995436431, 9995884929, 9895840564.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]