യു ഡി എഫ് തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി

യു ഡി എഫ് തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായി നിയോജക മണ്ഡലം, പഞ്ചായത്ത്, ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ കൂടുതല്‍ സജീവമാക്കാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി, ജനപ്രതിനിധികള്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെ യോഗം തീരുമാനിച്ചു.  20 ന് രാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.  അന്ന് വൈകീട്ട് 3 മണിക്ക് യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ മലപ്പുറത്ത് നടക്കും.  മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  യു.ഡി.എഫിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
25 ന് മുമ്പായി പാര്‍ലമെന്റ് മണ്ഡലം മുതല്‍ ബൂത്ത് തലംവരെയുള്ള കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സജ്ജമാകും.  22, 23 ദിവസങ്ങളിലായി നിയോജക മണ്ഡലം തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.  22 ന് വൈകീട്ട് നാലു മണിക്ക് കൊണ്ടോട്ടിയിലും വൈകീട്ട് ഏഴ് മണിക്ക് മങ്കട, മലപ്പുറം, വേങ്ങര എന്നിവിടങ്ങളിലും യു.ഡി.എഫ് കണ്‍വന്‍ഷന്‍ നടക്കും.  23 ന് പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, മഞ്ചേരി എന്നീ നിയോജക മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴിന് യു.ഡി.എഫ് കണ്‍വന്‍ഷന്‍ നടക്കും.  24, 25 ദിവസങ്ങളിലായി ബൂത്ത്തല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കും. വനിത, യുവജന, സ്വക്വാഡുകളും കര്‍ഷക, തൊഴിലാളി, പ്രവാസി സംഘടനകളുടെയും വ്യത്യസ്ത തലത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍,  കെ.പി.എ. മജീദ്, പി.വി. അബ്ദുല്‍വഹാബ് എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ. കുട്ടി അഹമ്മദ്കുട്ടി, അഡ്വ. കെ.എന്‍.എ ഖാദര്‍, ഇ. മുഹമ്മദ്കുഞ്ഞി, സബാഹ് പുല്‍പറ്റ, കൃഷ്ണന്‍കോട്ടുമല, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, ബിജു ഒ.ജെ, പി.ടി. അജയ്‌മോഹന്‍, അഡ്വ. യു.എ. ലത്തീഫ്, എം.എല്‍.എമാരായ പി. ഉബൈദുല്ല, അഡ്വ. എം. ഉമ്മര്‍, പി. അബ്ദുല്‍ഹമീദ്, ടി.വി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!