മലപ്പുറത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

മലപ്പുറത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന മലപ്പുറം മണ്ഡലത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളുടെ ലിസ്റ്റായി.  ഇടതു മുന്നണി സ്ഥാനാര്‍ഥിയായി ഡി വൈ എഫ് ഐ നേതാവ് എം ബി ഫൈസലിനെ പ്രഖ്യാപിച്ചതോടെയാണ് പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥി നിര പൂര്‍ത്തിയായത്.  യു ഡി എഫ് സ്ഥാനാര്‍ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും, ബി ജെ പി സ്ഥാനാര്‍ഥിയായി അഡ്വ എന്‍ ശ്രീപ്രകാശിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യു ഡി എഫ് രാഷ്ട്രീയത്തിലെ പ്രബലനെതിരെ യുവ നേതാവിനെ രംഗത്തിറക്കാനാണ് ഇന്ന് ചേര്‍ന്ന് സി പി എം യോഗം തീരുമാനിച്ചത്.  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്.  നിലവില്‍ മലപ്പുറം ജില്ലാ പഞ്ചായത്തംഗവും, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റുമാണ് ഈ യുവ നേതാവ്.

ദേശീയ രാഷ്ട്രീയമാകും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയെന്ന് എം ബി ഫൈസല്‍ പറഞ്ഞു.  അതോടൊപ്പം കഴിഞ്ഞ പത്തു മാസത്തെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വോട്ടര്‍മാര്‍ കണക്കിലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.  വിജയപ്രതീക്ഷയുണ്ടെന്നും എം ബി ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!