മനം മാറ്റമില്ലെങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ഥി

മനം മാറ്റമില്ലെങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ഥി

മലപ്പുറം: യു ഡി എഫിന്റെ മലപ്പുറം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകള്‍ മലപ്പുറത്ത് ആരംഭിച്ച്ു.  ഇന്ന് രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗമാണ് ആദ്യവട്ട ചര്‍ച്ചകള്‍ നടത്തുന്നത്.  വൈകുന്നേരം നടക്കുന്ന ഉന്നതാധികാര സമിതി യോഗം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവസാന തീരുമാനമെടുക്കും.  മുസ്ലിം ലീഗിന്റെ നിയമസഭ കക്ഷി നേതാവായ പി കെ കുഞ്ഞാലിക്കുട്ടിക്കാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ മുന്‍തൂക്കം.

മലപ്പുറം എം പിയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്.  സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പി കെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതിനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ചിരുന്നു.  അതിന്റെ തുടര്‍ച്ചയെന്നോണം മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.  ഈ തീരുമാനവും അദ്ദേഹം ഡല്‍ഹിയിലേക്ക് ചുവടു മാറ്റുന്നു എന്നതിന് തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശിലെ രാഷ്ടരീയ തിരിച്ചടി അദ്ദേഹത്തിന്റെ മനസ് മാറ്റിയോ എന്ന ചോദ്യമാണ് അവസാനവട്ട സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.  അതുണ്ടായില്ലെങ്കില്‍ കേവലം ഔപചാരിക ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും.

Sharing is caring!