ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടിക്ക് ഗോകുലം എഫ് സിയുടെ ആദരം

ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടിക്ക് ഗോകുലം എഫ് സിയുടെ ആദരം

മലപ്പുറം: മലപ്പുറത്തെ പഴയകാല ഇന്ത്യന്‍ താരം ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടിയുടെ പത്താം ചരമ വാര്‍ഷിക ദിനത്തില്‍ ഗോഗുലം എഫ് സിയുടെ ആദരം. മലപ്പുറം കണ്ട മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടി മണ്‍മറഞ്ഞിട്ട് ഇന്നലെ പത്ത് വര്‍ഷം പിന്നിട്ടു.

ഗോഗുലം ഫുട്‌ബോള്‍ ക്ലബ് മാനേജര്‍ പി സി വിശ്വകുമാര്‍ ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മകന് ക്ലബിന്റെ ഉപഹാരം സമ്മാനിച്ചു. മൊയ്തീന്‍കുട്ടിയുടെ മകന്‍ സാഹിര്‍ പന്തക്കലകത്ത് ഉപഹാരം ഏറ്റുവാങ്ങി.

Sharing is caring!