ഫോര്‍ലാനും മറഡോണയും ആകാനാണ് കളിക്കുന്നതെങ്കില്‍ നിങ്ങള്‍ മറ്റെവിടെയങ്കിലും പൊയ്‌കോളൂ – ഷഹബാസ് അമന്‍

ഫോര്‍ലാനും മറഡോണയും ആകാനാണ് കളിക്കുന്നതെങ്കില്‍ നിങ്ങള്‍ മറ്റെവിടെയങ്കിലും പൊയ്‌കോളൂ – ഷഹബാസ് അമന്‍

മൈതാനങ്ങള്‍ പൂട്ടിട്ട് വെക്കാനുള്ളതല്ലെന്ന് അധികാരികളെ ഓര്‍മിപ്പിച്ച് കോട്ടപ്പടി സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോള്‍ പ്രേമികള്‍ പ്രകടനവും പ്രതിഷേധം സംഗമവും നടത്തി. സംഗമം പഴയ ഫുട്‌ബോള്‍ താരവും പ്രശസ്ത ഗായകനുമായ ഷഹബാസ് അമന്‍ ഉദ്ഘാടനം ചെയ്തു. ‘ ഫോര്‍ലാനും മറഡോണയും ആകാനാണ് കളിക്കുന്നതെങ്കില്‍ നിങ്ങള്‍ മറ്റെവിടെയങ്കിലും പൊയ്‌കോളൂ , നമ്മള്‍ കളിക്കേണ്ടത് മലപ്പുറത്തിന്റെ കളിയാണ്. മലപ്പുറത്തിന്റെ ഭാഷ ഫുട്‌ബോളാണ്. ആ ഭാഷയില്‍ സംസാരിക്കാനും ജീവിക്കാനും നമുക്ക് അവകാശമുണ്ടെന്നും ‘ ഷഹബാസ് അമന്‍ പറഞ്ഞു.


ഷഹബാസ് അമന്‍ സംസാരിക്കുന്നു,വീഡിയോ കാണാം

സമര സമിതി കണ്‍വീനര്‍ ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പരിശീലനത്തിന് ഗ്രൗണ്ട് വിട്ടുനല്‍കിയില്ലെങ്കില്‍ അധികാരികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കേത്തലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ മൂന്ന് തലമുറയില്‍ പെട്ട കായികതാരങ്ങള്‍ പങ്കെടുത്തു. ബാബു സലീം, പുതുശ്ശേരി കുഞ്ഞുമുഹമ്മദ്, നൗഷാദ് കുന്നുമ്മല്‍, നജീബ് മഞ്ഞക്കണ്ടന്‍, ഷക്കീല്‍ പുതുശ്ശേരി, സൈതലവി, ബാപ്പുട്ടി, ഹംസ പൂക്കോട്ടൂര്‍, മജീദ് പാക്കരത്തൊടി, സാഹിര്‍ പന്തക്കലകത്ത്, റഫീഖ് റഹ്മാന്‍, മജീദ് പണ്ടാറക്കല്‍, ഈസ്റ്റേണ്‍ സലീം എന്നിവര്‍ നേതൃത്വം നല്‍കി

Sharing is caring!