ഗോകുലം എഫ് സിക്ക് കിരീടം

ഗോകുലം എഫ് സിക്ക് കിരീടം

റൂര്‍ക്കല (ഒഡീഷ): ബിജു പട്‌നായിക് സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗോകുലം എഫ് സിക്ക് കിരീടം. ഒറീസയിലെ റൂര്‍ക്കലയില്‍ നടന്ന ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നാഗ്പൂര്‍ റബ്ബാനി ക്ലബിനെ തോല്‍പിച്ചാണ് പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ഗോകുലം എഫ് സി ജേതാക്കളായത്.

ഗോകുലം എഫ് സിയുടെ ആദ്യ ഗോള്‍ കാലിക്കറ്റ സര്‍വകലാശാല താരം സിയാദ് നെല്ലിപ്പറമ്പനാണ് നേടിയത്. രണ്ടാം ഗോള്‍ കെ മുഹമ്മദ് റാഷിദിന്റെ വകയായിരുന്നു. സിയാദ് നെല്ലിപ്പറമ്പനാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്.

മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സുശാന്ത് മാത്യുവിന്റെ കീഴിലാണ് ടീം കളത്തിലിറങ്ങിയത്. ബിനോ ജോര്‍ജാണ് പരിശീലകന്‍. ഷാജുറുദീന്‍ കോപ്പിലാനാണ് സഹ പരിശീലകന്‍.

Sharing is caring!