മുനവറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
കോഴിക്കോട്: സംസ്ഥാന യൂത്ത് ലീഗിന്റെ പ്രസിഡന്റായി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമായത്. പി കെ ഫിറോസ് സംഘടനയുടെ ജനറല്‍ സെക്രട്ടറി ആകും.
എം എ സമദാണ് പുതിയ ട്രഷറര്‍. ഏറെ നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘടനയുടെ പുതിയ പ്രസിഡന്റിനെ സംബന്ധിച്ച തീരുമാനമായത്. പി കെ ഫിറോസ്, നജീബ് കാന്തപുരം തുടങ്ങിയവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു കേട്ടത്. പക്ഷേ മുസ്ലിം ലീഗിലെ ഒരു വിഭാഗം മുനവറലി ശിഹാബ് തങ്ങള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്ന നിലപാടില്‍ ഉറച്ചു നിന്നു. ഇതിനു പുറമേ പാണക്കാട് കുടുംബാംഗങ്ങളും ഈ നീക്കത്തെ പിന്തുണച്ചു. ഈ നിലപാടാണ് മറ്റു സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടും മുനവറലി ശിഹാബ് തങ്ങളെ തന്നെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തില്‍ കലാശിച്ചത്.
മുസ്ലിം ലീഗിനൊപ്പം, യൂത്ത് ലീഗിന്റെ തലപ്പത്തും പാണക്കാട് കുടുംബത്തില്‍ നിന്നുള്ള അംഗം നേതൃസ്ഥാനത്ത് എത്തുകയാണ്. ജനകീയനായി അറിയപ്പെടുന്ന മുനവറലി തങ്ങള്‍ക്ക് സംഘടനയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.