മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് സായുധ വിപ്ലവത്തിന് തയ്യാറെടുക്കുന്നതിനിടെ

സന്തോഷ് ക്രിസ്റ്റി
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് സായുധ വിപ്ലവത്തിന് തയ്യാറെടുക്കുന്നതിനിടെ

നിലമ്പൂര്‍: ഡിസംബര്‍ മാസം മുതല്‍ കേരളത്തില്‍ സായുധ വിപ്ലവം നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ് നിഗമനം. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും, ആയുധ പരിശീലം നല്‍കുന്നതില്‍ വിദഗ്ധനുമായി കുപ്പുരാജിന്റെ നിലമ്പൂര്‍ കാട്ടിലെ സാനിധ്യവും, ആറു മാസത്തോളം നീണ്ട നിലമ്പൂരിലെ വാസവും ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പടുക്കയിലെ മാവോയിസ്റ്റ് വാസകേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്ന് പോലീസ് കരുതുന്നു.

സെപ്റ്റംബര്‍ 26ന് മുണ്ടക്കടവ് ആദിവാസി കോളനിയില്‍ പോലീസിനു നേരെ നടന്ന വെടിവെയ്പ്പ് സായുധ വിപ്ലവത്തിന് മാവോയിസ്റ്റ് സംഘം മടിക്കില്ലെന്നതിന്റെ തെളിവാണെന്ന് പോലീസ് കരുതുന്നു. കുപ്പുസ്വാമിയെ വധിക്കാന്‍ കഴിഞ്ഞതിലൂടെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ അഞ്ച് വര്‍ഷത്തോളം പിന്നോട്ടടിക്കാന്‍ കഴിഞ്ഞതായി പോലീസ് കണക്കു കൂടുന്നു.

കുറഞ്ഞത് നാല്-അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന രേഖ തയ്യാറാക്കിയാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. ഇത് സംബന്ധിച്ച രേഖകള്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ച ഷെഡുകളില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവര്‍ത്തന രീതി മാറ്റി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. മാത്രമല്ല പോലീസിനു നേരെ വളരെയധികം ആക്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ച കുപ്പുസ്വാമിയുടെ മരണവും അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

Sharing is caring!