പോലീസിനോടേറ്റുമുട്ടി മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

നിലമ്പൂര്‍: കരുളായി വനമേഖലയില്‍ പോലീസും, മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ്. സി പി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു.
പോലീസിനു നേരെ ഇതിനു മുമ്പും വെടിവെയ്പ്പ് നടന്ന സ്ഥലമാണ് നിലമ്പൂര്‍ വനമേഖല. കഴിഞ്ഞ മാസം മുണ്ടക്കടവ് കോളനിയില്‍ മാവോയിസ്റ്റ് യോഗം നടക്കുന്നതറിഞ്ഞ് സ്ഥലതെത്തിയ പോലീസ് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇതിനു തുടര്‍ച്ചയായി പോലീസിന്റെ ആന്റ് നക്‌സല്‍ വിങ്ങും, തണ്ടര്‍ബോള്‍ട്ട് കമാന്റോകളും പരിശോധന കര്‍ശനമാക്കിയിരുന്നു.
ജനവാസ കേന്ദ്രത്തിനു നാലു കിലോമീറ്റര്‍ അകലെ വനത്തിലാണ് വെടിവെയ്പ്പ് നടന്നത്. ഇവിടേക്ക് കൂടുതല്‍ പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.
RECENT NEWS

പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുമോ?
മലപ്പുറം: യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് താനൂരില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന് ഇത്തവണ മത്സരത്തിനുണ്ടാവുമോ [...]