ഒരു ലക്ഷം പേരെ അണിനിരത്തി സമസ്തയുടെ മഹാറാലി

മലപ്പുറം: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സമസ്ത സംഘടിപ്പിച്ച റാലിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഇന്ന് വൈകുന്നേരം മലപ്പുറത്താണ് ഏകദേശം ഒരു ലക്ഷം ആളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിവാഹം, വിവാഹ മോചനം, അനന്തരാവകാശംതുടങ്ങിയ കാര്യങ്ങളിലെല്ലാം മതത്തിന്റെ നിര്ദ്ദേശങ്ങളുംശാസനകളും നിലനില്ക്കുത്കൊണ്ട് അത്തരംകാര്യങ്ങളില്‍ മതനിയമങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ സ്വാതന്ത്ര്യത്തെ എടുത്തുമാറ്റി രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഒരു നിയമം എ ഏക സിവില്‍കോഡ് നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
ഏക സിവില്‍കോഡിന്റെയും മുത്വലാഖിന്റെയും പേര് പറഞ്ഞ് നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പിന്നില്‍ പല ഗൂഢാലോചനകളും ഒളി അജണ്ടകളും ഉണ്ട് എന്ന് നാം തിരിച്ചറിയണം.ജനാധിപത്യത്തെയും മതേതരത്വത്തേയുംവെല്ലുവിളിക്കുന്ന ചില വര്ഗ്ഗീയവാദികളുടെഗൂഢ തന്ത്രമാണിതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഭരണഘടനയിലെ 44-ാം വകുപ്പ് എടുത്ത കളയണമെന്ന് സമസ്ത പ്രമേയം പാസാക്കി. സംഘാടക സമിതി ചെയര്മാന് ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എം പി എന്നിവര്‍ സംസാരിച്ചു.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]