കരുളായിയില്‍ എല്ലാവര്ക്കും പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് പദ്ധതി

മലപ്പുറം: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം പി വി അബ്ദുല്‍ വഹാബ് എം പി ദത്തെടുത്ത കരുളായി ഗ്രാമ പഞ്ചായത്തിലെ സമ്പൂര്‍ണ പത്താം ക്ലാസ് തുല്യത പദ്ധതി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിലെ ജോയന്റ് സെക്രട്ടറിയും കേന്ദ്ര സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറുമായ വൈ എസ് കെ സേഷ് കുമാറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പി വി അബ്ദുല്‍ വഹാബ് എം പി അധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ മേഖലയില്‍ കേരളം മികച്ച മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് സേഷ് കുമാര്‍ പറഞ്ഞു രാജ്യത്ത് സാക്ഷരതാ ശതമാനം പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളില്‍ നിലവാരം ഉയര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സാക്ഷരതാ രംഗത്തും, തൊഴില്‍ നൈപുണ്യ മേഖലയിലും ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സേഷ് കുമാര്‍ ചൂണ്ടികാട്ടി.
മണ്ഡലത്തിലെ 1700ഓളം വരുന്ന പത്താം ക്ലാസ് വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് തുല്യതാ പഠനത്തിലൂടെ പത്താം ക്ലാസ് യോഗ്യത കൈവരുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍ മാസത്തോടെ എല്ലാവര്ക്കും പത്താം ക്ലാസ് യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷ.
പഞ്ചായത്തിലെ 1,100ഓളം ഏഴാം ക്ലാസ് തുല്യത കൈവരിച്ചവര്‍ക്ക് സംസ്ഥാന സാക്ഷരതാ മിഷന് വഴിയും, ബാക്കിയുള്ള 600ഓളം പേര്‍ക്ക് ഓപ്പണ്‍ സ്കൂള്‍ വഴിയുമാണ് തുല്യത വിദ്യാഭ്യാസം നല്‍കുന്നത്.
പഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ പരിശീലനം നല്കുന്ന വിദ്യാ പദ്ധതിയും ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. 40ഓളം വരുന്ന ആദിവാസി വനിതകള്‍ക്ക് ബ്യൂട്ടീഷന് പരിശീലനവും, 40ഓളം വരുന്ന പുരുഷന്മാര്ക്ക് മൊബൈല്‍ ഫോണ്‍ റിപ്പയറിങ്ങുമാണ് പരിശീലിപ്പിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആദിവാസി സമൂഹത്തില്‍ പെട്ടവര്‍ക്ക് പുതിയൊരു തൊഴിലവസരം ലഭ്യമാവുകയാണ്.
കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി അസൈനാര്‍, വൈസ് പ്രസിഡന്റ് കെ ഷൈരീഫ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ മനോജ്, ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം യൂണിറ്റ് ഡയറക്ടര്‍ വി ഉമ്മര്‍കോയ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]